ടെന്നീസ് റാണി സാനിയ മിര്‍സയും ശുഹെബ് മാലികും ആദ്യത്തെ കണ്മണിയ്ക്കായുള്ള കാത്തിരിപ്പിലാണ്. ഗര്‍ഭകാലത്തെ സന്തോഷ നിമിഷങ്ങളുടെ ചിത്രങ്ങള്‍ പങ്കുവയ്ക്കാന്‍ താരം മടിയില്ലാതെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ടായിരുന്നു.
അമ്മയാകാന്‍ പോകുന്നതിന്റെ എക്സൈന്റ്മെന്റും സന്തോഷങ്ങളും എല്ലാം സുന്ദരമായ ചിത്രങ്ങളിലൂടെയാണ് സാനിയ പങ്കുവയ്ക്കുന്നത്. ഇപ്പോഴിതാ ഭര്‍ത്താവ് ശുഐബ് മാലിക്കിനൊപ്പം ബേബിഷവര്‍ ആഘോഷിക്കുന്ന സാനിയയുടെ ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.
ഭര്‍ത്താവിനും സഹോദരിക്കുമൊപ്പം തമാശയാസ്വദിച്ച് സ്വയം മറന്നു ചിരിക്കുന്ന സാനിയയുടെ സന്തോഷചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗം.
ബേബി ഷവര്‍ ചിത്രങ്ങള്‍ ആസ്വദിക്കുമ്പോഴും ചിലരുടെ കണ്ണുടക്കിയത് അവരുടെ ശരീരഭാരത്തിലും വസ്ത്രധാരണത്തിലുമാണ്. ഗര്ഭകാലത്തില് സ്ത്രീകളുടെ ശരീരഭാരം വര്‍ധിക്കുന്നത് സ്വാഭാവികമാണെന്നും എന്നാല്‍ അങ്ങനെയുള്ളപ്പോള്‍ വസ്ത്രധാരണത്തില്‍ അല്‍പ്പം കൂടി ശ്രദ്ധവേണമെന്നുമാണ് സാനിയയ്ക്ക് ചിലര്‍ നല്കിയ ഉപദേശം.
സാനിയയെ പോലെ സെലിബ്രിറ്റി ഇമേജുള്ളയാള്‍ വസ്ത്രധാരണത്തില്‍ അല്‍പ്പം കൂടി ശ്രദ്ധിക്കണമെന്നും ബേബി ഷവര്‍ ആഘോഷവേളയില്‍ സാനിയ ധരിച്ച വസ്ത്രങ്ങള്‍ വളരെ അരോചകമാണെന്നുമായിരുന്നു മറ്റു ചിലരുടെ പ്രതികരണം. വസ്ത്രം സ്വാതന്ത്ര്യം ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യങ്ങളാണെന്നറിയാമെങ്കിലും ഇങ്ങനെയുള്ള അവസരങ്ങളില്‍ വസ്ത്രധാരണത്തിലൊക്കെ കുറച്ചു കൂടി ശ്രദ്ധിക്കുന്നത് നന്നായിരിക്കുമെന്നും ചിലര്‍ പറയുന്നു.
ഗര്‍ഭകാലത്തും ടെന്നീസിനെ പിരിഞ്ഞിരിക്കാന്‍ കഴിയാത്ത സാനിയ സഹോദരി അനയ്ക്കൊപ്പം ടെന്നീസ് കളിക്കുന്നതിന്റെ ദൃശ്യങ്ങളും കുറച്ചു മാസങ്ങള്‍ക്കു മുമ്പ് ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു.