തൃശ്ശൂര്‍: കരാര്‍ ജോലി പൂര്‍ത്തിയായിട്ടും ജീവനക്കാരന് വേധനം ലഭിച്ചില്ല. ബിഎസ്എന്‍എല്‍ കാരാര്‍ ജോലിക്കാരാരനാണ് വേധനം ലഭിക്കാത്തതിനെ തുടര്‍ന്ന് മകളുടെ കല്ല്യാണം രണ്ട് വട്ടം മാറ്റി വെച്ചത്. തിരുവനന്തപുരം കരുമം പിഎം ഹൗസില്‍ എസ് അശോക് കുമാറിനാണ് കരാര്‍ ജോലികളുടെ തുക ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായിരിക്കുന്നത്.
പണം ചോദിച്ച് ബിഎസ്എന്‍എല്‍ ആസ്ഥാനത്ത് ചെന്നപ്പോള്‍ ആണ്ടവനോട് ചോദിക്കൂ എന്ന മറുപടിയാണ് ലഭിച്ചത് എന്ന് അശോക് കുമാര്‍ പറയുന്നു. രണ്ട് രാജ്യസഭാ എംപിമാരേയും, മൂന്ന് ലോക്സഭാ എംപിമാരേയും കണ്ടിട്ടും കാര്യമുണ്ടായില്ലെന്ന് ഇയാള്‍ പറയുന്നു. 40 ലക്ഷം രൂപ ബാങ്ക് വായ്പ എടുത്തും മൂത്തമകളുടെ സ്വര്‍ണ്ണം 20 ലക്ഷം രൂപയ്ക്ക് വിറ്റും മകളുടെ കല്ലായണത്തിന് കരുതി വെച്ച സ്വര്‍ണ്ണം 18 ലക്ഷം രൂപയ്ക്ക് പണയം വെച്ചാണ് കരാര്‍ തുക കണ്ടെത്തിയത്.
മകളുടെ കല്യാണം രണ്ട് വട്ടം മാറ്റിവെച്ചു. മൂന്നാമത്തെ വട്ടമാണ് മകളുടെ കല്യാണത്തിന് ഇപ്പോള്‍ തിയതി നിശ്ചയിച്ചിരിക്കുന്നത്, സെപ്തംബര്‍ ഒന്ന്. പക്ഷേ, അന്നും വിവാഹം നടക്കണം എങ്കില്‍ ബിഎസ്എന്‍എല്‍ കനിയണം. കരാര്‍ ജോലികള്‍ പൂര്‍ത്തിയാക്കിയതിന്റെ പണം ബിഎസ്എന്‍എല്ലില്‍ നിന്ന് ലഭിച്ചിട്ട് വേണം മകളുടെ കല്യാണം നടത്താന്‍. ജൂണ്‍ 12നാണ് ആദ്യം മകളുടെ വിവാഹം നിശ്ചയിച്ചത്. മെയ് 31ന് മുമ്പ് പണം കിട്ടുമെന്ന് കരുതി ഓഡിറ്റോറിയം ഉള്‍പ്പെടെയുള്ള സകലതും ബുക്ക് ചെയ്തു.
എന്നാല്‍ പണം ലഭിക്കാതെ വന്നതോടെ വിവാഹം ഓഗസ്റ്റ് രണ്ടിലേക്ക് മാറ്റി. അതേസമയം പണം വീണ്ടും ലഭിക്കാത്തത് കൊണ്ട് കല്ല്യാണം വീണ്ടും മാറ്റി വെക്കേണ്ടി വന്നു. ഒപ്റ്റിക്കള്‍ ഫൈബര്‍ കേബിളിന്റെ കരാര്‍ ജോലികളാണ് ഇയാള്‍ ഏറ്റെടുത്തിരുന്നത്. ആലപ്പുഴ, കൊല്ലം, കോട്ടയം, തിരുവനന്തപുരം ജില്ലകളിലെ കേബിളുകള്‍ 20 വര്‍ഷമായി ഇടുന്നത് അശോക് കുമാറാണ്.