തിരുവനന്തപുരം: അമ്പൂരി കൊലക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ അഖിലിന്റെ മൊഴി കേട്ട് ഞെട്ടി. രാഖിയുടെ കഴുത്ത് ഞെരിക്കുന്നതിനിടെ എന്തോ പറയാന്‍ ശ്രമിച്ചെന്നും എന്നാല്‍ ഇത് വ്യക്തമല്ലെന്നും അഖില്‍ പോലീസില്‍ മൊഴി നല്കി. എന്നാല്‍, നിലപാടു മാറ്റിയതാണെങ്കിലോ എന്ന പോലീസിന്റെ ചോദ്യത്തിന്, ‘കൈവച്ചു പോയില്ലേ തീര്‍ക്കാമെന്നു കരുതി’ എന്ന അഖില്‍ നല്കിയ മറുപടിയാണ് പോലീസിനെ ഞെട്ടിച്ചത്.
തന്നെ കൊന്ന് കളഞ്ഞാലും ഈ ബന്ധത്തില്‍ നിന്ന് പിന്മാറില്ലെന്ന് രാഖി പറഞ്ഞതായി അഖില്‍ പോലീസിനോട് പറഞ്ഞു. കൊലപാതകത്തിന് സഹായിച്ച അഖിലിന്റെ സഹോദരന് രാഹുലി(26)നെയും അയല്‍വാസി തട്ടാന്‍മുക്ക് ആദര്‍ശ് ഭവനില്‍ ആദര്‍ശി(കണ്ണന്-23)നെയുംമാണ് ആദ്യം അറസ്റ്റ് ചെയ്ുന്നത്. സംഭവ ദിവസം രാഖിയെ കാറില്‍ കയറ്റി കൊണ്ടു വരുന്ന വഴിയില്‍ തന്നെ കാറില്‍ വെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. രാഖിയെ കാറില്‍ കയറ്റി കൊണ്ടുവരുമ്പോള്‍ അമ്പൂരിയില്‍ കാത്തുനിന്നിരുന്ന രാഹുല്‍ പിന്‍സീറ്റില്‍ കയറി. രാഹുലിന്റെ ഒപ്പം ഉണ്ടായിരുന്ന ആദര്‍ശ് ഇരു ചക്രവാഹനത്തില്‍ മടങ്ങി.
കുംമ്പിച്ചല്‍ എന്ന ഭാഗത്തെത്തിയപ്പോള്‍ കാര്‍ നിര്‍ത്തി അഖില്‍ പിന്‍സീറ്റില്‍ കയറി. പിന്നീടു രാഹുലാണു കാര്‍ ഓടിച്ചത്. അഖിലുമായുള്ള ബന്ധം അവസാനിപ്പിച്ചില്ലെങ്കില്‍ തന്നെ ജീവിക്കാന്‍ അനുവദിക്കില്ലെന്നു ഭീഷണിപ്പെടുത്തിയതായി അഖില്‍ ജ്യേഷ്ഠനോടു പറഞ്ഞിരുന്നു. ‘എങ്കില്‍ പിന്നെ കൊന്നോട്ടെ’ എന്ന് ചോദിച്ചപ്പോള്‍ ‘കൊന്നോളാന്‍’ രാഖി മറുപടി നല്‍കിയെന്നും ഇയാള്‍ പോലീസിന് മുമ്പില്‍ മൊഴി നല്കി. രാഖി താനുമായുള്ള ബന്ധത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില് കൊല്ലാല്‍ തന്നെ തീരുമാനിച്ചിരുന്നതായി അഖില്‍ പറഞ്ഞു.
ഇതിനായി ഒരു മാസം നീണ്ടു നിന്ന ഗൂഢാലോചനകള്‍ നടത്തിയിരുന്നു. മുന്‍ സീറ്റിലിരുന്ന രാഖിയെ പിന്നില്‍ നിന്ന് ആദ്യം കൈത്തണ്ട കൊണ്ടു കഴുത്തു ഞെരിച്ചുവെന്നും കൈ കഴച്ചപ്പോള്‍ സീറ്റ് ബെല്‍റ്റ് ഉപയോഗിച്ച് മുറുക്കിയെന്നുമാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. തുടര്‍ന്നു വീട്ടിലെത്തിയ ശേഷം മരണം ഉറപ്പാക്കാന്‍ ജ്യേഷ്ഠനും അനുജനും ചേര്‍ന്ന് രാഖിയുടെ കഴുത്തില്‍ സീറ്റ് ബെല്‍റ്റിട്ടു മുറുക്കിയെന്നും വീഴാതിരിക്കാന്‍ പ്ലാസ്റ്റിക് കയറിട്ടു സീറ്റിനോടു ചേര്‍ത്തു കെട്ടിയെന്നും പോലീസിനോട് പറഞ്ഞു.
കൊലപാതകത്തിന് ശേഷം രാഖിയുടെ മൃതദേഹം മറവ് ചെയ്യാനായി സമീപത്തുള്ള കടയില്‍ നിന്ന് ഉപ്പ് പായ്ക്കറ്റുകള്‍ മുഴുവന്‍ നല്‍കിയതായി അഖില്‍ പോലീസിനോട് പറഞ്ഞു. ശേഷം നേരത്തെ കുഴിച്ച കുഴിയില്‍ ഉപ്പ് വിതറിയ ശേഷം മൃതദേഹം മറവ് ചെയ്തു. തുടര്‍ന്ന് കുളിച്ചു വന്ന അഖില്‍ തന്നെയാണു രാഹുലിനെയും ആദര്‍ശിനെയും കൊല നടത്തിയ കാറില്‍ തമ്പാനൂരില്‍ എത്തിച്ചതെന്നും പോലീസ് പറയുന്നു.
അവിടെ നിന്ന് അവര്‍ ദീര്‍ഘദൂര സ്വകാര്യ ബസില്‍ ഗുരുവായൂര്‍ക്കു തിരിച്ചു. തമ്പാനൂര്‍ക്കു വരുന്നതിനിടെ പാതയോരത്തെ കുറ്റിക്കാട്ടില്‍ രാഖിയുടെ വസ്ത്രങ്ങള്‍ എറിഞ്ഞു കളഞ്ഞെന്നും ഇയാള്‍ പൊലീസിനോടു പറഞ്ഞു. രാഖിയുടെ ബാഗ് ഗുരുവായൂരിലേക്കുള്ള യാത്രക്കിടെ ബസിലാണ് ഉപേക്ഷിച്ചത്.