തിരുവന്തപുരം: വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് രഹസ്യമൊഴിയെടുക്കേണ്ടവരുടെ പട്ടിക തയ്യാറായെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. സംഭവത്തില്‍ പത്തോളം സാക്ഷികളെ മൊഴിയെടുക്കാനാണ് തീരുമാനം. ബാലഭാസ്ക്കറിനെ ജ്യൂസ് കടയില്‍ കണ്ടവര്‍, അപകടം നടന്നപ്പോള്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയ നന്ദു, പ്രണവ് എന്നിവരുടെ മൊഴിയെടുക്കാനും തീരുമാനം ആയിട്ടുണ്ട്.
ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ച ശേഷം നുണപരിശോധനയില്‍ തീരുമാനമെടുക്കും. സ്വര്‍ണ്ണക്കടത്ത് കേസില്‍ ബാലഭാസ്ക്കറിന്റെ സുഹൃത്തുക്കള്‍ പ്രതിയായതോടെയാണ് അപകടമരണം അന്വേഷിക്കാന്‍ തീരുമാനമായത്. ബാലഭാസ്ക്കറിന്റെ മരണവും സ്വര്‍ണ്ണക്കടത്തും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണം.
2018 സെപ്റ്റംബര്‍ 25ന് തിരുവനന്തപുരം പള്ളിപ്പുറത്തുണ്ടായ വാഹനാപകടത്തിലാണ് വയലിനിസ്റ്റ് ബാലഭാസ്ക്കറിനും കുടുംബത്തിനും ഗുരുതരമായി പരുക്കേറ്റത്. കാര്‍ മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ ബാലഭാസ്ക്കറിന്റെ മകള്‍ തേജസ്വിനി ബാല തല്‍ക്ഷണം മരിച്ചു. ദിവസങ്ങള്‍ക്ക് ശേഷം ഒക്ടോബര്‍ രണ്ടാം തീയതി ബാലഭാസ്കറും മരണത്തിന് കീഴടങ്ങുകയായിരുന്നു. ചികിത്സയില്‍ കഴിഞ്ഞിരുന്ന ലക്ഷമി ജീവിതത്തിലേക്ക് വന്നു.