മലപ്പുറം: പിതാവിൽ നിന്ന് വെടിയേറ്റ് 15 വയസ്സുകാരൻ ആശുപത്രിയിൽ. സംഭവത്തിൽ പിതാവും പിതൃസഹോദരനും അറസ്റ്റിൽ. സഹോദരങ്ങളായ കടന്നമണ്ണ പങ്ങിണിക്കാടൻ ജാഫറലി (49), ഉസ്മാൻ(47) എന്നിവരാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി 10.30ഓടെ വെള്ളില കുരങ്ങൻചോലയിലാണ് സംഭവം. പിതാവ് ഉസ്മാനിൽ നിന്നാണ് മകന് അബദ്ധത്തിൽ വെടിയേറ്റത്. വെടിയേറ്റ ുട്ടി പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
നായാട്ടിനിടെയാണ് സംഭവമെന്നാണ് പൊലീസ് നിഗമനം. മനഃപൂർവമല്ലാത്ത നരഹത്യ ശ്രമത്തിനും അശ്രദ്ധമായി ആയുധം കൈകാര്യം ചെയ്തതിനും മങ്കട പൊലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചു.