മലപ്പുറം: ഭാരതപ്പുഴയില്‍ നിന്നും കുറ്റിപ്പുറം പാലത്തിനടിയില്‍ നിന്നും സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം സിബിഐ ഏറ്റെടുത്തു. സൈന്യം ഉപയോഗിക്കുന്ന മൈലുകള്‍ അടക്കമുള്ള ആയുധങ്ങള്ളാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ വര്‍ഷം ജനുവരി 18നാണ് കുറ്റിപ്പുറം പാലത്തിനു താഴെ ഭാരത പുഴയില്‍ ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ വെടിക്കോപ്പുകള്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കേരള പോലീസ് നടത്തിയ അന്വേഷണത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള മഹാരാഷ്ട്രയിലെ ചന്ദ്രാപ്പുരിലെ വെടിക്കോപ്പ് നിര്‍മ്മാണശാലയില്‍ നിര്‍മ്മിച്ചതാണ് കണ്ടെത്തി.
ഇവിടെ നിന്ന് പുല്‍ഗാവ്, പൂണെ വെടിക്കോപ്പ് സംഭരണശാലകളിലേക്ക് മൈനുകള്‍ കൈമാറിയതായും പോലീസ് കണ്ടെത്തി. എന്നാല്‍ തുടര്‍ന്നുള്ള അന്വേഷണം മന്ദഗതിയിലായതിനെ തുടര്‍ന്ന് കേസ് ദേശീയ ഏജന്‍സി അന്വേഷിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു.
ഈ ആവശ്യം പരിഗണിച്ച് അന്വേളണം സിബിഐക്ക് കൊടുക്കുകയായിരുന്നു. പ്രത്യേക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന തിരുവനന്തപുരം സിബിഐ യൂണിറ്റാണ് പുതിയ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് അന്വേഷിക്കുന്നത്.