കോഴിക്കോട്: ഏറനാട്ടിലെ കമ്യൂണിസ്റ്റ് തൊഴിലാളി പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവായിരുന്ന കുഞ്ഞാലിയുടെ ഭാര്യ സൈനബ (77) നിര്യാതയായി.
വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 21 ദിവസമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്നു.
മൃതദേഹം എരഞ്ഞിപ്പാലത്തെ വസതിയില്‍ പൊതുദര്‍ശ്ശനത്തിന് ശേഷം രാത്രി കണ്ണംപറമ്പ് പള്ളി ഖബറിസ്ഥാനില്‍ ഖബറടക്കും കോഴിക്കോട് സ്വദേശിയായ സൈനബ പ്രശസ്ത നാടകകൃത്തും സിനിമാ സംവിധായകനുമായ കെടി മുഹമ്മദിന്റെ സഹോദരി കൂടിയാണ്.
1961 ലാണ് സഖാവ് കുഞ്ഞാലി സൈനബയെ വിവാഹം കഴിച്ചത്. എട്ടുവര്‍ഷത്തിനു ശേഷം 1969 ജൂലൈ 26 ന് സഖാവ് കുഞ്ഞാലി എംഎല്‍എ ആയിരിക്കെയാണ് വെടിയേറ്റ് കൊല്ലപ്പെടുന്നത്. രണ്ടുപ്രാവശ്യം സംസ്ഥാന നിയമസഭയില്‍ നിലമ്പൂരിനെ പ്രതിനിധാനം ചെയ്ത വ്യക്തിയാണ് കുഞ്ഞാലി.
സൈനബയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചനം അറിയിച്ചു.