എരുമേലി: ഇത്തവണ എരുമേലി ചന്ദനക്കുടം ആഘോഷത്തിനു കൊടിയേറ്റാനുള്ള കൊടി തയ്ക്കാനുള്ള ഭാഗ്യം ലഭിച്ചത് റഷീദയ്ക്ക്.രണ്ടു പതിറ്റാണ്ടായി തുടരുന്ന കൊടി തയ്ക്കല്‍ ഇപ്രാവശ്യവും റഷീദ വളരെ മനോഹരമായി തയ്യ്ച്ചിരിക്കുകയാണ്.
എരുമേലി ടൗണ്‍ നൈനാര്‍ മസ്ജിദ് ജീവനക്കാരനായ കുളത്തിങ്കല്‍ ബഷീറിന്റെ ഭാര്യയാണ്. പച്ച, വെള്ള, ഓറഞ്ച്,ചുവപ്പ്, മഞ്ഞ, നീല, മഞ്ഞ, തുടങ്ങി ഏഴു നിറങ്ങളുള്ള കൊടിയാണ് തയ്യിച്ചിരിക്കുന്നത്.ചന്ദനക്കുടം ആഘോഷം ഇന്നലെ കൊടിയേറി.
തയ്യല്‍ റഷീദയുടെ ഉപജീവന മാര്‍ഗമാണ്. ചന്ദനക്കുടം കൊടിയേറ്റ് നടക്കുന്നതിനു ദിവസങ്ങള്‍ക്കു മുന്‍പേ റഷീദ മറ്റു ജോലികള്‍ മാറ്റിവച്ചു കൊടി തയ്ക്കാന്‍ തുടങ്ങിരുന്നു. എരുമേലി കൃഷ്ണ ജൗളിക്കടയുടെ മുന്പിലെ തുന്നല്‍ക്കാരനായ രാമേട്ടനായിരുന്നു ഇതിന് മുന്‍പ് കൊടി തയ്ച്ചിരുന്നത്. വാര്‍ധക്യ പ്രശ്നങ്ങള്‍ മൂലം രാമേട്ടന് തയ്യല്‍ ജോലി ഒഴിവാക്കിയതോടെയാണ് റഷീദ ഈ ജോലി ഏറ്റെടുത്തത്.