കൊല്ലം: കൊല്ലത്ത് സര്‍ക്കാര്‍ ജീവനക്കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിക്ക് ശിക്ഷ വിധിച്ചു. കൊല്ലം നാലാം അഡീഷണല്‍ ജില്ലാ ജഡ്ജി എസ് കൃഷ്ണകുമാറാണ് കൊല്ലം മങ്ങാട്ട് സ്വദേശി സജിക്കാണ് ശിക്ഷ വിധിച്ചത്. പ്രതിക്ക് ജീവപര്യന്തവും 20 വര്‍ഷം തടവും ഒന്നര ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്.
2013 ജനുവരി 16നാണ് കേസിനാസ്പദമായ സംഭവം. സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ രാവിലെ സ്ഥിരമായി ഓട്ടോറിക്ഷയില്‍ ബസ്സ്റ്റാന്‍ഡില്‍ കൊണ്ടുവിട്ടിരുന്നത് പ്രതിയായ സജിയാണ്. സംഭവ ദിവസം സര്‍ക്കാര്‍ ജീവനക്കാരിയുടെ വീട്ടില്‍ അതിക്രമിച്ചുകയറിയ ശേഷം സ്ത്രീയുടെ തലയ്ക്ക് അടിച്ചു പരിക്കേല്‍പ്പിച്ചശേഷം പീഡിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് അതിക്രമം പുറത്തറിയാതിരിക്കാന്‍ കഴുത്തില്‍ മൊബൈല്‍ ഫോണ്‍ കോഡ് വയര്‍ ഉപയോഗിച്ച് സര്‍ക്കാര്‍ ജീവനക്കാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സാഹചര്യ തെളിവുകളെ അധികരിച്ച് അന്വേഷണം നടത്തിയ കേസില്‍ ശാസ്ത്രീയ തെളിവുകളും ലഭിച്ചിരുന്നു. കൊലപാതകം, അതിക്രമിച്ചുകടക്കല്‍, ബലാത്സംഗം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്കെതിരെ കുറ്റം ചുമത്തിയത്.