കൊട്ടാരക്കര: രോഗിയുമായി ആശുപത്രിയില്‍ പോയകുകയായിരുന്ന ആംബുലന്‍സ് കെഎസ്ആര്‍ടിസി ബസില്‍ തട്ടി അപകടം. നെടുവത്തൂര്‍ പ്ലാമൂടിനു സമീപം ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. അപകടത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.
ആംബുലന്‍സ് ഡ്രൈവര്‍ ഉണ്ണി(26), കലയപുരം സ്വദേശി സുഭദ്രാമ്മ(65), സഹോദരന് സോമന്‍പിള്ള(60), അജിത(38), സുനില്‍ കുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. നെഞ്ചുവേദനയെ തുടര്‍ന്ന് സുഭദ്രാമ്മയെ കൊട്ടാരക്കര താലുക്ക് ആശുപത്രിയില്‍ നിന്നും കൊല്ലത്തേക്കു പോകുകയായിരുന്നു ആംബുലന്‍സാണ് കെഎസ്ആര്‍ടിസി ബസില്‍ തട്ടി അപകടം ഉണ്ടായത്.
തുടര്‍ന്ന് സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവരെ ആശുപത്രില്‍ എത്തിച്ചത്. ആംബുലന്‍സ് മറ്റു വാഹനങ്ങളെ മറികടക്കാനുള്ള ശ്രമത്തിനിടയിലാണ് കെഎസ്ആര്‍ടിസി ബസില്‍ തട്ടി അപകടം ഉണ്ടായത്.