കൊല്ലം: പത്തുമണി പൂക്കളെ തൊട്ടുതലോടി ഒരു സവാരി ആയാലോ, ഓട്ടോയില്‍ കൊല്ലം സ്വദേശിയായ സുധീരന്റെ ഓട്ടോയിലാണ് പത്തുമണി പൂക്കള്‍ വസന്തം തീര്‍ത്തിരിക്കുന്നത്.
കൊല്ലം തിരുമുല്ലവാരം സ്വദേശിയാണ് സുധീരന്. രണ്ടു വര്‍ഷം മുമ്പ് പരിസ്ഥിതി ദിനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഹരിത കേരള മിഷന്റെ ഭാഗമായി കൊല്ലം ജില്ലാ പഞ്ചായത്ത് 25 ഓട്ടോകളില്‍ പത്തുമണി ചെടി വെച്ചു പിടിപ്പിച്ചു. ചിലര്‍ ഒരു മാസം, മറ്റ് ചിലര്‍ ഒരു വര്‍ഷം പൂചെടി സംരക്ഷിച്ചു ഇപ്പോള്‍ സുധീരന്റെ ഓട്ടോറിക്ഷയില്‍ മാത്രമേ പത്ത് മണി പൂവ് വിടരാറുള്ളു .
ആദ്യം കുരുമുളക് തൈനട്ട് നടത്തിയ പരീക്ഷണം വിജയിച്ചെങ്കിലും സവാരിക്കു കയറുന്നവര്‍ കുരുമുളക് വ്യാജനാണൊ എന്നറിയാന്‍ ഇല ഇറുത്തെടുത്തു, അതോടെ സുധീരന് പത്ത് മണി പൂക്കളെ വളര്‍ത്തിയെടുത്തു
കെഎസ്ആര്ടിസിസ്റ്റാന്റില് എത്തുന്നവര്‍ പത്ത് മണി പൂവുള്ള ഓട്ടോയെ തിരയുന്നതും പതിവായിരിക്കുകയാണ്. വിനോദ സഞ്ചാര വകുപ്പിന്റെ അംഗീകാരമുള്ള ഗൈഡ് കൂടിയാണ് പ്രകൃതി സ്നേഹിയായ സുധീരന്.