കാസര്‍കോട്; സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രഭാത ഭക്ഷണം നല്‍കാനൊരുങ്ങി കാസര്‍കോട് ഭരണകൂടം. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലുള്ള പദ്ധതി നടപ്പിലാകുന്നതെന്ന് ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കി. മധുര പ്രഭാതം പദ്ധതിയിലൂടെയാണ് ജില്ലയിലെ സ്കൂളുകളില്‍ പ്രഭാത ഭക്ഷണം നല്‍കുന്നത്. ജില്ലയിലെ 103 സ്കൂളുകളിലെ 1638 വിദ്യാര്‍ത്ഥികള്‍ക്ക് പദ്ധതി ഗുണം ചെയ്യുന്നത്.
പല കാരണങ്ങള്‍ കൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ ഭക്ഷണം കഴിക്കാതെ സ്കൂൡ എത്തുന്നത്. എന്നാല്‍ ഇത്തരത്തില്‍ സ്കൂളിന് എത്തുന്ന കുട്ടികള്‍ പല ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും പഠനത്തില്‍ പിന്നോക്കം പോകുന്നുണ്ടെന്നും കണ്ടത്തിയതിനെ തുടര്‍ന്നാണ് മധുര പ്രഭാതം പദ്ധതിക്ക് തുടക്കം കുറിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.
സ്കൂളുകളുടെ പരിസരത്തുള്ള ഹോട്ടലുകളിലാണ് കുട്ടികള്‍ക്കായുള്ള പ്രഭാത ഭക്ഷണ സൗകര്യം ഒരുക്കുക. ഹോട്ടല്‍, റസ്റ്റോറന്റ് ഉടമകള്‍, അവരുടെ സംഘടനകള്‍, വ്യാപാരികള്‍, വ്യവസായികള്‍, കുടുംബശ്രീ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ജില്ലയില്‍ പദ്ധതി നടപ്പാക്കുന്നത്. ആഗസ്റ്റ് 1 ന് പദ്ധതി ജില്ലയില്‍ ഇആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.