ചെറുതോണി: ബുധനാഴ്ച മുതല്‍ ചെറുതോണി പാലത്തിലൂടെ കാല്‍നടയാത്ര അനുവദിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇടുക്കി അണക്കെട്ടിലെ ഷട്ടറുകള്‍ തുറന്നതിനെ തുടര്‍ന്ന് ഇവിടെ ഗതാഗതം നിരോധിച്ചിരുന്നു.
എന്നാല്‍ വാഹന ഗതാഗതം പുന:സ്ഥാപിക്കുന്നത് സംബന്ധിച്ച് ഇപ്പോഴും തീരുമാനമായിട്ടില്ല. ഇതിനായി വിദഗ്ദ പരിശോധനയുടെ ആവശ്യമുണ്ടെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം ചെറുതോണി പാലം ബലപ്പെടുത്തുന്നതിന് ജോയിസ് ജോര്‍ജ് എംപിയുടെ ഫണ്ടില്‍നിന്നും രണ്ടരക്കോടി രൂപ അനുവദിച്ചു. കേഡറുകള്‍ സ്ഥാപിച്ച് വീതി കൂട്ടി കാല്‍നട യാത്രക്കാര്‍ക്ക് പോകുന്നതിന് പ്രത്യേക സൗകര്യം ഒരുക്കും.
പാലത്തിന്റെ അപകട സാഹചര്യം ഒഴുവാകുന്ന വിധത്തില്‍ ഇരുചക്രവാഹനങ്ങളും ഓട്ടോകള്‍ക്ക് പോകുന്നതിനായി ഒരു സൈഡില്‍ പ്രത്യേകം സൗകര്യമൊരുക്കി നല്‍കും .ആണക്കെട്ട് തുറന്നു വിട്ടതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള പുതിയ സാഹചര്യത്തില്‍ പുതിയ പാലം നിര്‍മിക്കണമോ എന്ന കാര്യം കൂടി പരിഗണിക്കുകയാണ്. ദേശീയപാത വിഭാഗം എന്‍ജിനീയര്‍മാരെ ഇത് പരിശോധിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.