മൂന്നാര്‍: പെട്ടിമുടി ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി കണ്ണന് ദേവന് കമ്പനി നിര്‍മ്മിക്കുന്ന വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. ദുരന്തത്തില്‍ അകപ്പെട്ട എട്ടുപേര്‍ക്കാണ് വീട് ഒരുങ്ങുന്നത്. ഒരുകോടി രൂപ മുടക്കിയാണ് വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നത്.
കുറ്റിയാര്‍ വാലിയില്‍ സര്‍ക്കാരിന്റെ വിവിധ ആവശ്യങ്ങള്‍ക്കായി മാറ്റിയിട്ടിരുന്ന 50 സെന്റ് ഭൂമി ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി നല്‍കിയിരുന്നു. ഈ സ്ഥലത്താണ് കണ്ണന് ദേവന് കമ്പനി വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നത്. അഞ്ച് വീടുകളുടെ ചുറ്റുമതില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി മേല്‍ക്കുര നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. ബാക്കിയുള്ള മൂന്ന് വീടുകളുടെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്.
ഭൂമിയുടെ ഘടന അനുസരിച്ച് തട്ടുകളായി തിരിച്ചാണ് കെട്ടിട നിര്‍മ്മാണം പുരോഗമിക്കുന്നത്. നിര്‍മ്മാണങ്ങള്‍ മുക്കാല്‍ ഭാഗത്തോളം പൂര്‍ത്തിയായി കഴിഞ്ഞു. ഫെബ്രുവരിയോടെ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കി തൊഴിലാളികള്‍ക്ക് നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ ഓഗസ്റ്റ് 6നായിരുന്നു പെട്ടിമുടി ദുരന്തം സംഭവിച്ചത്. മൂന്നാര്‍ പെട്ടിമുടി ദുരന്തത്തില്‍ വീടും സാമഗ്രികളും നഷ്ടപ്പെട്ട 8 കുടുംബങ്ങള്‍ക്ക് 5 സെന്റ് വീതം ഭൂമിയാണ് സര്‍ക്കാര്‍ നല്‍കുന്നത്. മരിച്ചവരുടെ കുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുക്കും. കേന്ദ്രസര്‍ക്കാര്‍ 2 ലക്ഷം രൂപയും തമിഴ്നാട് സര്‍ക്കാര്‍ 3 ലക്ഷം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. വീട് വച്ച് നല്‍കുന്നത് കൂടാതെ കണ്ണന്‍ദേവന്‍ കമ്പനി മരിച്ചവരുടെ ആശ്രിതര്‍ക്ക് 5 ലക്ഷം രൂപയും വാഗ്ദാനം ചെയ്തിട്ടുണ്ടായിരുന്നു.