കൊച്ചി: എറണാകുളം നഗരത്തിലെ ഹൃദയ ഭാഗത്തുള്ള ഗാന്ധി പ്രതിമ തകര്‍ത്തനിലയില്‍. കച്ചേരിപ്പടിയിലെ ഗാന്ധിഭവനോട് ചേര്‍ന്നുള്ള പ്രതിമയാണ് തകര്‍ക്കപ്പെട്ടത്.
ഗാന്ധി ഭവന്റെ കെട്ടിടം മെട്രോ നിര്‍മാണത്തിനായി വിട്ടുനല്‍കി കഴിഞ്ഞു ബാക്കിയായ സ്ഥലം വേര്‍തിരിച്ചു സൂക്ഷിച്ചിരിക്കുകയായിരുന്നു. ഈ സ്ഥലത്തുനിന്നു പ്രതിമ മാറ്റണമെന്ന് പലപ്പോഴും ആവശ്യം ഉയര്‍ന്നിരുന്നു, സംഭവത്തില്‍ പോലീസ് കേസെടുത്തു.
കൂടുതല്‍ അന്വേഷങ്ങള്‍ക്കായി സമീപപ്രദേശത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.