ആലപ്പുഴ: പ്രളയ ദുരിതാശ്വാസത്തിനും കേരളത്തിന്റെ പുനര്‍നിര്‍മ്മിതിക്കും ധനസമാഹരണത്തിനായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന ‘നവകേരള’ ഭാഗ്യക്കുറി ടിക്കറ്റ് നാളെ (03.09.2218) പ്രകാശനം ചെയ്യും.
ആലപ്പുഴ രജിസ്ട്രേഷന് സമുച്ചയത്തിനു സമീപത്തെ സ്ത്രീസൗഹൃദ കേന്ദ്രത്തില്‍ (ജെന്‍ഡര്‍ പാര്‍ക്ക്) നടക്കുന്ന ചടങ്ങില്‍ രാവിലെ 10ന് ധനകാര്യമന്ത്രി ഡോ. ടിഎം തോമസ് ഐസക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ആദ്യ ടിക്കറ്റ് കൈമാറും. പൊതുമരാമത്തുമന്ത്രി ജി സുധാകരന് അധ്യക്ഷനാകുന്ന ചടങ്ങില്‍ ഭക്ഷ്യമന്ത്രി പി.തിലോത്തമന് ആദ്യ വില്പന നിര്‍വ്വഹിക്കും.
ജനപ്രതിനിധികള്‍, തൊഴിലാളി സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നവകേരള ഭാഗ്യക്കുറിയിലൂടെ പരമാവധി 85 കോടി രൂപ അറ്റാദായമായി സമാഹരിക്കാനാണ് ഉദ്ദേശ്യം. ഈ തുക പൂര്‍ണ്ണമായും ദുരിതാശ്വാസ, പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും. സാധാരണ ഭാഗ്യക്കുറിയില്‍ നിന്നും വ്യത്യസ്തമായി വലിയ സമ്മാനങ്ങള്‍ ഇല്ലാതെയാണ് ‘നവകേരള’ ഭാഗ്യക്കുറിയുടെ സമ്മാനഘടന നിശ്ചയിച്ചിട്ടുളളത്.
ഒന്നാം സമ്മാനമായി ഒരു ലക്ഷംരൂപ വീതം 90 പേര്‍ക്ക് ലഭിക്കും. 5000 രൂപ വീതമുളള 100000 സമ്മാനങ്ങളും നല്‍കും. 250 രൂപയാണ് ടിക്കറ്റ് വില. ഒക്ടോബര്‍ മൂന്നിന് നറുക്കെടുക്കും.
ഭാഗ്യക്കുറിയുടെ സ്ഥിരം ഏജന്റുമാര്‍ക്ക് പുറമെ, താല്പര്യമുള്ള വ്യക്തികള്‍, സന്നദ്ധ സാംസ്കാരിക സംഘടനകള്‍, സര്‍വ്വീസ് സംഘടനകള്‍, ക്ലബുകള്‍, സ്കൂള്‍-കോളേജ് പി.ടി.എകള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍ തുടങ്ങിയവയ്ക്ക് ‘നവകേരള’ ഭാഗ്യക്കുറി വില്പനയ്ക്കായി താത്കാലിക ഏജന്‍സി ലഭിക്കും.
സൗജന്യമായാണ് ഏജന്‍സി ലഭിക്കുക. ഇതിനായി ചുമതലപ്പെട്ടവര്‍ ആധാര്‍ കാര്‍ഡ്/വിലാസം തെളിയിക്കുന്ന രേഖയുമായി അതത് ജില്ല, സബ് ഓഫീസില്‍ ബന്ധപ്പെടണം. ഇതിനായി പ്രത്യേക സംവിധാനം എല്ലാ ഭാഗ്യക്കുറി ഓഫീസുകളിലും ഒരുക്കിയിട്ടുണ്ട്. ടിക്കറ്റിന് 25ശതമാനം ഏജന്‍സി കമ്മീഷന് ലഭിക്കും.