കൊച്ചി: തീരപ്രദേശത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം. കേരള, കര്‍ണ്ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ വടക്ക്പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കുവാനാണ് സാധ്യത.
അതിനാല്‍ കടലില്‍ പോകുന്ന മത്സ്യതൊഴിലാളികള്‍ കനത്ത ജാഗ്രതാ പാലിക്കണമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിര്‍ദ്ദേശം. ഈ മുന്നറിയിപ്പ് 02/09/2018 ഞായറാഴ്ച്ച ഉച്ചക്ക് രണ്ട് മണി മുതല്‍ അടുത്ത 24 മണിക്കൂര്‍ വരെ ബാധകമായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.