കൊച്ചി: ചെങ്ങന്നൂരിലെ രക്ഷാപ്രവര്‍ത്തനത്തില്‍ സംസ്ഥാന സര്‍ക്കാറിനെ പഴിച്ചിട്ടില്ല. കേന്ദ്രസര്ക്കാരിനെയാണു കുറ്റപ്പെടുത്തി സംസാരിച്ചതെന്ന് സജി ചെറിയാന് എംഎല്‍എ.
ചെങ്ങന്നൂരില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. മനസ്സു തകര്‍ന്നപ്പോഴായിരുന്നു മാധ്യമങ്ങള്‍ക്ക് മുന്നില്‍ വികാരധീനനായി പ്രതികരിച്ചതെന്നും സജി ചെറിയാന് പറഞ്ഞു. നിയമസഭയില്‍ സംസാരിക്കാനാകാത്തതില്‍ വിഷമമില്ല. നിര്‍ദേശങ്ങളെല്ലാം എഴുതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷിനെ സജി ചെറിയാന് കുറ്റപ്പെടുത്തി. ചെങ്ങന്നൂരിലെ രക്ഷാപ്രവര്‍ത്തനത്തില്‍ കൊടിക്കുന്നില്‍ സുരേഷ് സഹായിച്ചിട്ടില്ല. പ്രളയകാലത്തെ രാഷ്ട്രീയ ഐക്യം തകര്‍ക്കാന്‍ കൊടിക്കുന്നില്‍ സുരേഷ് ശ്രമിച്ചെന്നും സജി ചെറിയാന് ആരോപിച്ചു.