പാലക്കാട്: പ്രളയശേഷം പുഴകളിലെ ജലനിരപ്പ് കുത്തനെ കുറഞ്ഞിരിക്കുകയാണ്. അതേസമയം, ജലനിരപ്പ് കുറഞ്ഞതോടെ ഭാരതപ്പുഴയില്‍ മണല്‍ മാഫിയ സജീവമായിരിക്കുകയാണ്.
തിരൂര്‍ തിരുനാവായയിലെ വിവിധ കടവുകളില്‍ നിന്നായി 200 ലോഡ് മണലാണ് ഇന്നു പുലര്‍ച്ചെ പോലീസ് പിടികൂടിയത്.
ബന്തര്‍ക്കടവ്, കനാല്‍ കടവ്, കുഞ്ചിക്കടവ് എന്നിവിടങ്ങളിലാണു പോലീസ് പരിശോധന നടത്തിയത്. ഭാരതപ്പുഴയില്‍ വെള്ളം കുറഞ്ഞതോടെ മണലടിഞ്ഞ് തുരുത്തുകള്‍ രൂപപ്പെട്ടിരുന്നു. ഇവിടങ്ങളില്‍നിന്നു ശേഖരിച്ച മണലാണു കടവുകളില്‍ കൂട്ടിയിട്ടത്. ലോറിയില്‍ കടത്താനായി മണല്‍, ചാക്കുകളില്‍ നിറച്ചു വച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള 1500 ല്‍ അധികം മണല്ചാക്കാണ് പോലീസ് പിടികൂടിയത്.
അനധികൃത മണല്‍വാരലിനെതിരെ നിരവധി പരാതികളാണു പോലീസിനും റവന്യു വകുപ്പിനും ലഭിക്കുന്നത്. രണ്ടു ദിവസം മുന്‍പ് റവന്യു വകുപ്പ് നടത്തിയ പരിശോധനയില്‍ 30 ലോഡ് മണല്‍ പിടികൂടിയിരുന്നു.