കാസര്‍കോട്: കാസര്‍കോട് ചിറ്റാരിക്കലില്‍ പട്ടാപ്പകല്‍ അമ്മയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയി. മീനു (22), മകന് സായി കൃഷ്ണ (3) എന്നിവരെയാണ് കാണാതായത്. കാറിലെത്തിയ സംഘം വീട്ടില്‍നിന്ന് ഇരുവരെയും തട്ടിക്കൊണ്ടുപോകുകയായിരുന്നു.
ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. അക്രമിസംഘം വീട്ടിലെത്തിയ വിവരം മീനു ഭര്‍ത്താവ് മനുവിനെ ഫോണില്‍ അറിയിച്ചിരുന്നു. വീട്ടില്‍ ഒരു സംഘമെത്തിയെന്നും അവര്‍ തങ്ങളെ ഉപദ്രവിക്കുന്നെന്നുമായിരുന്നു ഫോണിലൂടെ മീനു പറഞ്ഞത്.
തുടര്‍ന്ന് ഫോണ്‍ സ്വിച്ച് ഓഫായി. ഒട്ടും സമയം കളയാതെ മനു വീട്ടില്‍ കുതിച്ചെത്തിയപ്പോള്‍ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. ബൈക്ക് മെക്കാനിക്കാണ് മനു. എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.