ആലപ്പുഴ: ഭരണഘടനയുടെ ആമുഖം ഉള്‍പ്പെടുത്തിയ വിവാഹക്ഷണക്കത്ത് ശ്രദ്ധേയമാകുന്നു. ആലപ്പുഴ ജില്ലയിലെ ആശ്രമം വാര്‍ഡ് കൗണ്‍സിലര്‍ ഗോപികയുടെ വിവാഹക്ഷണക്കത്തിലാണ് ഭരണഘടനയുടെ ആമുഖം ചേര്‍ത്തിരിക്കുന്നത്. ക്ഷണക്കത്ത് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ഗോപികയുടെ വിവാഹ ക്ഷണക്കത്തിന്റെ ആദ്യപുറമാണ് ഭരണഘടനയുടെ ആമുഖം ചേര്‍ക്കുന്നതിനായി നീക്കി വച്ചത്. സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം ആശ്രമം വാര്‍ഡ് തയ്യില്‍ ചെമ്മുകത്ത് ജി. വിജയപ്രസാദിന്റെയും ജ്യോതിയുടെയും മകളാണ് ഗോപിക.
also read: കടയടക്കാന്‍ നേരം അരിമാവ് ചോദിച്ചെത്തി, വീട്ടമ്മയുടെ സ്വര്‍ണ്ണമാല പൊട്ടിച്ചോടിയ രണ്ടുപേര്‍ പിടിയില്‍
കൂടാതെ കൗണ്‍സിലിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണു ഗോപിക. കറുകയില്‍ വാര്‍ഡില്‍ കളരിക്കല്‍ വെളിയില്‍ കെ.ജി. പുരുഷോത്തമന്റെയും കുമാരിയുടെയും മകന് പി.കെ. സുധീഷ് ആണ് വരന്. ഓഗസ്റ്റ് 15ന് രാവിലെ 10ന് ടൗണ്‍ ഹാളിലാണ് ഇവരുടെ വിവാഹം.
പി.പി. ചിത്തരഞ്ജന് എംഎല്‍എയുടെ അഡീഷനല്‍ സ്റ്റാഫില്‍ ഉള്‍പ്പെട്ട സുധീഷ് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗമാണ്.