ആലപ്പുഴ: കേരളത്തിലെ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മനുഷ്യത്വത്തിന്റെ മാതൃകകൂടി കാണിച്ചാണ് രാഹുല്‍ഗാന്ധി പ്രളയമേഖലകള്‍ സന്ദര്‍ശിക്കുന്നത്. രോഗിയെ കൊണ്ടുപോകാനെത്തിയ എയര്‍ ആംബുലന്‍സിന് പോകാനായി യാത്ര വൈകിപ്പിച്ചാണ് രാഹുല്‍ ഗാന്ധി മാതൃകയാവുന്നത്.
ചെങ്ങന്നൂരിലെ പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിച്ചശേഷം രാഹുല്‍ തിരികെ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടിലെ ഹെലിപ്പാഡിലെത്തിയപ്പോള് അവിടെ ഒരു എയര്‍ ആംബുലന്‍സ് എത്തിയിരുന്നു. രോഗിയായ സ്ത്രീയെ
ആശുപത്രിയിലേക്ക് എത്തിക്കുന്നതിനായി എയര്‍ ആംബുലന്‍സ് എത്തിയിരുന്നു.
എന്നാല്‍ രോഗിയുമായി എയര്‍ ആംബുലന്‍സ് പറന്ന ശേഷമാണ് രാഹുല്‍ ഗാന്ധി ആലപ്പുഴയിലേക്ക് പറന്നത്. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുകയാണ്.