ആലപ്പുഴ: മഴ കുറഞ്ഞെങ്കിലും വെള്ളം കയറിയ വീടും പരിസരങ്ങളും ശുചിയാക്കുന്ന തിരക്കിലാണ് ഭൂരിഭാഗം പേരും. കുട്ടനാട്ടില്‍ മഹാശുചീകരണ ദിവസം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് കൈനകരിയിലെ വെള്ളം കയറിയ വീടും കടയും ശുചീകരിക്കുന്നതിന് നേതൃത്വം നല്കി.
ശുചീകരണ ഉപകരണങ്ങളുപയോഗിച്ചാണ് മന്ത്രി കൈനകരിയിലെ വീട് ശുചീകരണത്തിന് തുടക്കമിട്ടത്. കൈതവനത്തറ ജയപ്രകാശിന്റെ വീടാണ് മന്ത്രിയുടെ നേതൃത്വത്തില്‍ ശുചിയാക്കിയത്. വീട്ടുകാരിയായ സരളയും മന്ത്രിക്കൊപ്പം കൂടി. കൈനകരിയിലെ ഈ വീട്ടില്‍ വെള്ളം കയറിയിട്ട് 12 ദിവസമായി.
കുടുംബാംഗങ്ങളില്‍ മറ്റുള്ളവര്‍ ഇപ്പോഴും ക്യാമ്പിലാണ് താമസം. കപ്പക്കട ജ്യോതിനികേതന്‍ ക്യാമ്പിലാണ് ഇവരുടെ താമസം. തുടര്‍ന്ന് സമീപത്ത് പ്രവര്‍ത്തിച്ചിരുന്ന ആറ്റുവള്ളം കയറിയ കടയും മന്ത്രിയുടെ നേതൃത്വത്തില്‍ ശുചീകരിച്ചു. സര്‍ക്കാര്‍ ശുചീകരണത്തിനായി നല്കിയ കിറ്റില്‍ നിന്ന് ഫിനോയില്‍ ഉള്‍പ്പെടെ ഒഴിച്ച് ശുചിയാക്കിയാണ് അദ്ദേഹം മടങ്ങിയത്.