കൊച്ചി: പ്രമുഖ സിനിമാ നിര്‍മാതാവ് കെ പി സിറാജുദ്ദീന് സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിന്റെ പിടിയില്‍. ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണം കടത്തിയ കേസിലാണ് സിറാജുദ്ദീന് പിടിയിലായത്. സംഭവത്തില്‍ തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്റെ മകന് അടക്കം നേരത്തെ അറസ്റ്റിലായിരുന്നു.
ഏപ്രില്‍ രണ്ടിനാണ് സംഭവം. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കാര്‍ഗോയായില്‍ വന്ന ഇറച്ചിവെട്ട് യന്ത്രത്തില്‍ നിന്ന് രണ്ടരക്കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. രണ്ടരക്കിലോ വരുന്ന സ്വര്‍ണക്കട്ടികളാണ് ഇറച്ചിവെട്ട് യന്ത്രത്തിന്റെ ഉള്ളില്‍ ഒളിപ്പിച്ച നിലയില്‍ കടത്താന്‍ ശ്രമിച്ചത്.
കേസ് അന്വേഷണത്തിന്റെ ഭാഗമായി തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാനും ലീഗ് നേതാവുമായ ഇബ്രാഹിംകുട്ടിയുടെ മകന് ഷാബിന് അടക്കം മൂന്നുപേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പലതവണ സിറാജുദ്ദീന്റെ വീട്ടില്‍ നോട്ടീസ് നല്കി.
എന്നാല്‍ അദ്ദേഹം ഹാജരായില്ല. എന്നാല്‍ ചൊവ്വാഴ്ച സിറാജുദ്ദീന് ചെന്നൈയില്‍ വിമാനം ഇറങ്ങിയ ശേഷം നാട്ടിലേക്ക് വന്നു. അവിടെനിന്നാണ് അദ്ദേഹത്തെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തത്. തൃക്കാക്കര സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതിയാണ് സിറാജുദ്ദീന്. ചാര്‍മിനാര്‍, വാങ്ക് തുടങ്ങിയ സിനിമകളുടെ നിര്‍മാതാവാണ്.