തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളില്‍ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. എവിടെയും യെല്ലോ അലേര്‍ട്ടില്ല.
also read: 21 ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ പ്ലാസ്റ്റിക് കവറിലാക്കി തോട്ടിലെറിഞ്ഞു, രക്ഷകനായി ഭര്‍തൃ സഹോദരന്
മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പില്ല. അടുത്ത 24 മണിക്കൂറില്‍ തെക്കന്‍ അറബിക്കടല്‍, മാലിദ്വീപ് , ലക്ഷദ്വീപ് എന്നിവിടങ്ങളിലും മഴയ്ക്ക് സാധ്യയുണ്ട്.