തിരുവനന്തപുരം: കേരളത്തില്‍ ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഇന്ന് എട്ടു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂര്‍ മലപ്പുറം കോഴിക്കോട് കണ്ണൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.
അടുത്ത അഞ്ചു ദിവസം സംസ്ഥാനത്ത് മഴലഭിക്കും. ആന്ധ്രയിലെ റായല്‍സീമയ്ക്ക് മുകളിലായാണ് ചക്രവതച്ചുഴി. ഇതിന്റെ സ്വാധീനം തുടരുന്നതിനാലാണ് മഴ കേരളത്തിലും മഴ പ്രതീക്ഷിക്കുന്നത്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലുമായിരിക്കും മഴ ശക്തം.
also read: കിണര്‍ വൃത്തിയാക്കുന്നതിനിടെ കണ്ടത് അസ്ഥികൂടം, കിണറിന് സമീപത്തായി വസ്ത്രങ്ങളും, ഞെട്ടല്‍
കാലവര്‍ഷത്തിന് മുന്നോടിയായി തെക്ക് പടിഞ്ഞാറന്‍ കാറ്റിന്റെ സ്വാധീനഫലമായുള്ള മഴയും ഈ ദിവസങ്ങളില്‍ കിട്ടും. സംസ്ഥാനത്ത് ഇന്നത്തോടെ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. 24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കും.