തിരുവനന്തപുരം: യാത്രാക്കൂലി ചോദിച്ചതിന് ഓട്ടോറിക്ഷ തല്ലിപ്പൊളിച്ചു. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയിലാണ് നടുക്കുന്ന സംഭവം. നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയാണ് ഒരു സംഘമാളുകള്‍ ചേര്‍ന്ന് തല്ലിപ്പൊളിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്.
ആയുധങ്ങളുപയോഗിച്ചാണ് രണ്ടുപേര്‍ ചേര്‍ന്ന് ഗ്ലാസിന്റെ ചില്ലുകളടക്കം തല്ലിപ്പൊട്ടിച്ചത്. ഓട്ടോറിക്ഷയില്‍ യാത്ര പോയതിന് ശേഷം യാത്രാക്കൂലി ചോദിച്ചതാണ് ആക്രമണത്തിനു കാരണം. അതിക്രമം ചോദ്യം ചെയ്ത ഓട്ടോ ഡ്രൈവര്‍മാരെയും ഇരുവരും ഭീഷണിപ്പെടുത്തി.
ആക്രമണത്തിനുശേഷം മറ്റൊരു കാറില്‍ കയറി രക്ഷപ്പെട്ടു. ഓട്ടോറിക്ഷ തല്ലിപ്പൊളിക്കുന്ന ദൃശ്യങ്ങള്‍ ഓട്ടോ ഡ്രൈവര്‍മാര്‍ പോലീസിന് കൈമാറി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.