തൃശ്ശൂർ: മഴ മൂലം മാറ്റിവെച്ച തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് ഇന്ന് വൈകീട്ട് ഏഴ് മണിക്ക് നടത്തും. പകൽപ്പൂരവും അനുബന്ധ ചടങ്ങുകളും നേരത്തെ നിശ്ചയിച്ചത് പ്രകാരം തന്നെ ഉണ്ടാകുമെന്നും ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.
രണ്ടു വര്‍ഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങിയ മലയാളി യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി
കുടമാറ്റത്തിന് പിന്നാലെ ആരംഭിച്ച കനത്ത മഴയെ തുടർന്നാണ് ഇന്ന് പുലർച്ച മൂന്ന് മണിക്ക് നടത്താൻ നിശ്ചയിച്ചിരുന്ന വെടിക്കെട്ട് മാറ്റിവെച്ചത്. കാലാവസ്ഥ അനുകൂലമാകുന്ന സന്ദർഭത്തിൽ വെടിക്കെട്ട് നടത്തുമെന്ന് തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങൾ അറിയിച്ചിരുന്നു.
വൈകുന്നേരത്തോടെ മഴ ശക്തമായി. രാത്രി വൈകിയും മഴ തുടർന്നതോടെയാണ് വെടിക്കെട്ട് മാറ്റിവെക്കാൻ തീരുമാനിച്ചത്. പിന്നീട് അർദ്ധരാത്രിയോടെ ബുധനാഴ്ച വൈകീട്ട് വെടിക്കെട്ട് നടത്താൻ തീരുമാനിക്കുകയായിരുന്നു.