തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈക്കോ നടത്തിയ വിഷു-ഈസ്റ്റർ-റംസാൻ മേളയിൽ വിറ്റുവരവ് 221 കോടി രൂപ. വിറ്റുവരവ് കണക്ക് സിഎംഡി ഡോ. സഞ്ജീബ് കുമാർ പട്ജോഷി അറിയിച്ചത്.
സപ്ലൈകോയുടെ ഇതര ബിസിനസ് സംരംഭങ്ങളായ പെട്രോളിയം ഉത്പന്നങ്ങൾ, മെഡിസിൻ എന്നിവയുടെ വില്‍പ്പന ഉൾപ്പെടെയുള്ള കണക്കാണ് പുറത്ത് വിട്ടത്.
തിരുവനന്തപുരം മേഖലയിൽ 42 കോടി രൂപ, കോട്ടയം മേഖലയിൽ 33 കോടി രൂപ, എറണാകുളം മേഖലയിൽ 36 കോടി രൂപ, കോഴിക്കോട് മേഖലയിൽ 42 കോടി രൂപ എന്നിങ്ങനെയാണണ് സപ്ലൈകോ വിൽപ്പനശാലകളിൽ ഇക്കാലയളവിൽ ഉണ്ടായ വിറ്റുവരവ്