സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത് ഒരു വരന്റെയും വധുവിന്റെയും വീഡിയോയാണ്. വരനും സുഹൃത്തുക്കളും ചേര്‍ന്ന് വധുവിനെ കാത്തു നില്‍ക്കുകയും കണ്ടയുടനെ മനം മയങ്ങി വീഴുകയും ചെയ്യുന്ന രസകരമായൊരു വിഡിയോയാണിത്.
‘വെഡ്എബൗട്ട്’ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. വധുവിന്റെയോ വരന്റെയോ പേരോ സ്ഥലമോ വ്യക്തമല്ല. ‘നിങ്ങള്‍ നിങ്ങള്‍ക്കു പ്രിയപ്പെട്ട വ്യക്തിയെ കല്യാണം കഴിക്കുമ്പോള്‍’ എന്നു വിഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നു.
also read: ഹിജാബ് വിലക്ക് അടിയന്തരമായി പരിഗണിക്കില്ല; ഹോളി അവധിക്ക് ശേഷം നോക്കാമെന്ന് സുപ്രീംകോടതി
കൂട്ടുകാരികള്‍ക്കൊപ്പം എത്തിയ വധുവിനെ കണ്ട് വരന് മയങ്ങി കൂട്ടുകാരുടെ കൈകളിലേക്ക് വീഴുന്നു. എന്നിട്ട് ചിരിക്കുന്നു. ഇതു കണ്ട് കൂട്ടുകാരും ചിരിക്കുന്നു. അടുത്ത നിമിഷം വരന് എഴുന്നേല്ക്കുകയും വധുവിന്റെ കൈപ്പിടിച്ച് വേദിയിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നു.