കുന്ദമംഗലം: പ്രളയക്കെടുതി വന്‍ ദുരന്തമായെങ്കിലും മനുഷ്യരെല്ലാവരും മതവും ജാതിയുമില്ലാതെ ഒന്നു ചേരുന്ന മനോഹരകാഴ്ചയ്ക്കും സാക്ഷ്യം വഹിക്കുകയാണ് കേരളം. മജീദ്ക്ക മകള്‍ മഞ്ജുവിന്റെ കല്ല്യാണം നടത്തിയ കഥയാണ് പ്രളയക്കെടുതിയിലും സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസാണ് മതസൗഹാര്‍ദത്തിന്റെ മനോഹര കാഴ്ച പങ്കുവയ്ക്കുന്നത്.
മുസ്ലീം ദമ്പതികളായ മജീദും റംലയും എടുത്തു വളര്‍ത്തിയ മകള്‍ മഞ്ജുവിനെ ഹിന്ദുമതാചാര പ്രകാരം നരസിംഹ ക്ഷേത്രത്തില്‍ വെച്ച് വിവാഹം കഴിപ്പിച്ച അനുഭവമാണ് ഫിറോസ് പങ്കുവെച്ചത്.
മഞ്ജുവിന് പത്തുവയസുള്ളപ്പോളാണ് മജീദിക്ക അവളെ എടുത്തുവളര്‍ത്തുന്നത്. നല്ല വിദ്യാഭ്യാസം നല്കി. ഒടുവില്‍ മികച്ച ജോലിയും മഞ്്ജു സ്വന്തമാക്കി. പിന്നീട് അവളുടെ വിവാഹവും നടത്തിക്കൊടുത്തു. വളര്‍ത്തിയത് മുസ്ലിം കുടംബമാണെങ്കിലും മഞ്ജുവിന്റെ കല്ല്യാണം നടത്തിയത് അവളുടെ മതാചാരത്തിലായിരുന്നു. കൂഴക്കോട് നരസിംഹ ക്ഷേത്രത്തില്‍ വച്ച് ഹിന്ദുമതാചാരപ്രകാരം ആ വാപ്പ മകളുടെ കൈപിടിച്ച് സുബ്രഹ്മണ്യന് നല്കി.
മതത്തിന്റെയും ജാതിയുടെയും വേലി പൊളിച്ചെറിയാന്‍ പലര്‍ക്കും പ്രളയം വരേണ്ടി വന്നുവെങ്കില്‍ ഇങ്ങിനെയും മനുഷ്യര്‍ ഈ നാട്ടിലുണ്ടെന്നത് വലിയ പ്രതീക്ഷയാണെന്ന് ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു.