ഇന്ന് മിക്കവരും ഹോട്ടലുകളില്‍ പോയിരുന്ന് ഭക്ഷണം കഴിക്കുന്നതിന് പകരം വീട്ടിലിരുന്ന് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകള്‍ ഉപയോഗിച്ച് വ്യത്യസ്തമായ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കഴിക്കാറുണ്ട്. ഒരു ഒന്നരവയസ്സുകാരന് ഓണ്‍ലൈന്‍ ആപ്പ് വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത വാര്‍ത്തയാണ് ഇന്ന് ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാകുന്നത്.
മകന്റെ കുസൃതികണ്ട് അമ്പരന്നിരിക്കുകയാണ് അച്ഛന് ജോസ് അലക്സും അമ്മ അഞ്ജനിയും. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പായ സ്വിഗി വഴി ഓര്‍ഡര്‍ ചെയ്ത ഒരു പൊറോട്ടയും ഒരു മുട്ടക്കറിയും ഒരു പുഴുങ്ങിയ മുട്ടയുമായി നില്ക്കുന്ന ഒന്നര വയസുകാരന്റെ ചിത്രം അച്ഛന് ജോസ് ആണ് തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.
രാവിലെ തന്റെ ഫോണില്‍ വന്ന സന്ദേശം കണ്ടപ്പോഴാണ് കൊട്ടാരക്കര സ്വദേശിയായ ജോസ് കാര്യം അറിയുന്നത്. ഉടന്‍ തന്നെ ക്യാന്‍സല്‍ ചെയ്യാന്‍ കസ്റ്റമര്‍ കെയറില്‍ ബന്ധപ്പെട്ടു. എന്നാല്‍ ഓര്‍ഡര്‍ ചെയ്ത് ഒരു മിനിറ്റ് കഴിഞ്ഞതിനാല്‍ ക്യാന്‍സല്‍ ചെയ്യാന്‍ പറ്റില്ല എന്നായിരുന്നു മറുപടി.
മകന് സ്ഥിരമായി തന്റെ ഫോണ്‍ ഉപയോഗിക്കാറുണ്ടെന്ന് ജോസ് പറഞ്ഞു. സ്റ്റാറ്റസ് ഇടാനും പ്രൊഫൈല്‍ പിക് മാറ്റാനുമൊക്കെ അറിയാം ഈ കുരുന്നിന്. എന്നാല്‍ ഇത്തരമൊരു സംഭവം മകനില്‍ നിന്ന് പ്രതീക്ഷിച്ചില്ല എന്നാണ് ജോസ് പറയുന്നത്.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം…
സ്വന്തമായി swiggy യിലൂടെ ഓര്‍ഡര്‍ ചെയ്ത 1 പൊറോട്ടയും 1 മൊട്ടക്കറി 1 boiled egg ആയി നില്ക്കുന്ന ഒന്നര വയസുകാരന്! സംഭവം സത്യമാണ്! രാവിലെ message വന്നപ്പോള്‍ ആണ് ഞാന്‍ അറിയുന്നത്, ഉടന്‍ തന്നെ cancel ചെയ്യാന്‍ കസ്റ്റമര്‍ കെയറില്‍ വിളിച്ചു..ഓര്‍ഡര്‍ ചെയ്ത് ഒരു മിനിറ്റ് കഴിഞ്ഞതിനാല്‍ cancel ചെയ്യാന്‍ പറ്റില്ല എന്ന് മറുപടി!
Cash on delivery option ആണ്….. ഈ ഓപ്ഷന് ഞാന്‍ സത്യമായും swiggy യില്‍ കണ്ടിട്ടില്ല… അല്ല ഉപയോഗിച്ചിട്ടില്ല… ആ ഓപ്ഷന് ഞാന്‍ ഇപ്പോള്‍ എടുത്ത് നോക്കി… മൂന്നില്‍ അധികം confirmation ശേഷം മാത്രമേ അത് ചെയ്യാന്‍ പറ്റുള്ളൂ… പിന്നെ ഇവനെ ഇതെങ്ങനെ ഞാനും ഭാര്യയും കൂലം കഷമായി ഇത് ചര്‍ച്ചചെയുമ്പോള്‍… ഞാന്‍ ഒന്നും അറിഞ്ഞില്ല എന്ന മട്ടില്‍ ഒന്നര വയസുകാരന് പൊറോട്ട തിന്നുന്നു!
NB:കേള്‍ക്കുമ്പോള്‍ രസം തോന്നുമെങ്കിലും, വലിയ അപകടമാണ് അറിവില്ലാത്ത കുട്ടികളുടെ കൈയില്‍ ഫോണ്‍ കിട്ടിയാല്‍…പറ്റിയത് പറ്റി… ഇനി സൂക്ഷിക്കണം… ഞാനും നിങ്ങളും.