തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ നിന്നും സംസ്ഥാനം കരകയറാന്‍ ശ്രമിക്കുമ്പോള്‍ കേരളത്തിന് സഹായം നല്‍കരുതെന്ന ആഹ്വാനവുമായി സംഘപരിവാറുകാരന് രംഗത്ത്. തൃശൂര്‍ സ്വദേശിയായ സുരേഷ് കൊച്ചാട്ടില്‍ എന്നയാളാണ് കേരളത്തിന് സഹായം നല്‍കരുതെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്.
കേരളത്തിന് സാമ്പത്തിക സഹായത്തിന്റെ ആവശ്യമില്ലെന്ന് ഇയാള്‍ ഓഡിയോ സന്ദേശത്തില്‍ പറയുന്നു. കേരളത്തില്‍ പ്രളയത്തില്‍പ്പെട്ടവരില്‍ ഭൂരിഭാഗവും സമ്പന്നരാണ്. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുത്. സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനകളെ മാനിക്കരുത്.
സംഭാവന നല്‍കേണ്ടത് സേവാ ഭാരതിക്കാണെന്നും ഇയാള്‍ സോഷ്യല്‍മീഡിയയില്‍ ആഹ്വാനം ചെയ്യുന്നു. സേവാ ഭാരതിക്ക് സഹായം നല്കാന് ഇയാള്‍ ടെലിഫോണ്‍ നമ്ബര്‍ നല്‍കിയിട്ടുണ്ട്. 09849011006 എന്ന നമ്ബമ്പറാണ് കൊടുത്തത്.
ഇയാള്‍ ഫേസ്ബുക്കില്‍ ബിജെപിക്കാരനാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ട്വിറ്ററിലെ ഇയാളുടെ മുഖചിത്രം നരേന്ദ്ര മോഡിയാണ്. തൃശൂര്‍ കരിവണ്ണൂര്‍ സ്വദേശിയാണ് സുരേഷ് കൊച്ചാട്ടില്‍.