തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ ഈ വർഷത്തെ ക്രിസ്തുമസ് പുതുവത്സര ബംപർ പ്രകാശനം ചെയ്തു. സെക്രട്ടേറിയറ്റ് പിആർ ചേംബറിൽ നടന്ന ചടങ്ങിൽ ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ ഗതാഗത മന്ത്രി ആന്റണി രാജുവിന് നൽകി ടിക്കറ്റിന്റെ പ്രകാശനം നിർവഹിച്ചു.
12 കോടി രൂപയാണ് ഒന്നാം സമ്മാനം. ടിക്കറ്റ് വില 300 രൂപയാണ്.കഴിഞ്ഞ തവണ ക്രിസ്തുമസ് പുതുവത്സര ബംപർ ടിക്കറ്റുകൾ അച്ചടിച്ചതിൽ സാധുവായ മുഴുവൻ ടിക്കറ്റുകളും വിറ്റഴിഞ്ഞിരുന്നു. ഇത്തവണ 24 ലക്ഷം ടിക്കറ്റുകളാണ് നിലവിൽ അച്ചടിച്ചിട്ടുള്ളത്.