തൃശ്ശൂര്‍: ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഭക്ഷണവും വെള്ളവും തുടങ്ങി അവശ്യസാധനങ്ങളെത്തിക്കാന്‍ നെട്ടോട്ടമോടുകയാണ് സന്നദ്ധ പ്രവര്‍ത്തകര്‍. ചെറുതും വലുതുമായ സന്മമനസുള്ളവര് നേരിട്ട് നല്കുന്ന സഹായങ്ങളാണ് ദുരിതത്തിലകപ്പെട്ടവര്‍ക്ക് ആശ്വാസമാകുന്നത്.
വില്‍പ്പനയ്ക്ക് കൊണ്ടുവന്ന പുതപ്പുകളെല്ലാം കേരളത്തിലെ പ്രളയദുരിതം കണ്ടറിഞ്ഞ് അന്യസംസ്ഥാനക്കാരന് വിഷ്ണുവും തന്നാലാവുന്നത് ചെയ്തു. വിഷ്ണുവിന്റെ നന്മ മനസിനെ എത്രത്തോളം വാഴ്ത്തിയാലും അധികമാവില്ല.
എന്നാല്‍ ആ മനസ് പോലും കാണിക്കാതെ കേരളത്തിലെ പ്രമുഖ ടെക്സ്റ്റയില്സായ സീമാസ് ഉടമ. ദുരിതാശ്വാസ ക്യാമ്പുകളില്‍ തണുത്തുവിറച്ചിരിക്കുന്ന കുട്ടികള്‍ക്ക് പുതപ്പുകള്‍ ആവശ്യപ്പെട്ടെത്തിയ യുവാക്കളോട് വളരെ മോശമായിട്ടാണ് പെരുമ്പാവൂരിലെ സീമാസ് ഉടമ സംസാരിക്കുന്നത്.
സ്മാര്‍ട്ട് പിക്സ് മീഡിയയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. കേരളം സമാനതയില്ലാത്ത വന്‍ പ്രളയക്കെടുതിയെയാണ് നേരിടുന്നത്. ലക്ഷക്കണക്കിന് പേര്‍ക്കാണ് എല്ലാസമ്പാദ്യവും നഷ്ടപ്പെട്ട് ജീവന് മാത്രം സുരക്ഷിതമായിരിക്കുന്നത്. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് കരുണയുള്ളവര്‍ നല്‍കുന്നത് മാത്രമാണ് ആശ്രയം. അത് കണ്ടറിഞ്ഞ് ഉള്ളവര്‍ കഴിവിനനുസരിച്ച് നല്കാന് തയ്യാറായേ മതിയാകൂ. ഇനിയും ഒട്ടേറപേരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.