തിരുവനന്തപുരം: ദുരന്തത്തിന്റെ അവസരത്തില്‍ മുതലെടുപ്പ് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് കേരളാ പോലീസ്. നിലവിലെ അവസ്ഥ മുതലെടുത്ത് ചില കച്ചവടസ്ഥാപനങ്ങളും ഹോട്ടലുകളും അവശ്യവസ്തുക്കള്‍ക്ക് ഉയര്‍ന്ന വില ഈടാക്കുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പോലീസിന്റെ മുന്നറിയിപ്പ്.
സര്‍വ്വവും നഷ്ടപ്പെട്ട് നില്ക്കുന്ന പ്രിയ സഹോദരങ്ങള്‍ക്ക് സഹായവും കരുണയും ചൊരിയേണ്ട സാഹചര്യമാണിത്. ദുഃഖകരമായ ഈ അവസ്ഥ മുതലാക്കി ചിലര്‍ കച്ചവടക്കാര്‍ അവശ്യസാധനങ്ങള്‍ക്ക് വില ഉയര്‍ത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടെന്നും ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്നും തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പോലീസ് അറിയിച്ചിരിക്കുന്നത്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.