തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ സംസ്ഥാനത്തെ 1568 ദുരിതാശ്വാസ ക്യാമ്പുകളിലായി 2,23,000 ആളുകളാണ് കഴിയുന്നത്. കൈക്കുഞ്ഞുങ്ങളും പ്രായമായവരും ഉള്‍പ്പെടെയുള്ളവരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. സന്നദ്ധസംഘടനകളുടെയും ജില്ലാ ഭരണകൂടങ്ങളുടെയും നേതൃത്വത്തില്‍ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് വേണ്ട അവശ്യ വസ്തുക്കള്‍ എത്തിക്കുന്നുണ്ട്. എങ്കിലും പലയിടത്തും അവശ്യ വസ്തുക്കളുടെ കുറവ് അനുഭവപ്പെടുന്നുണ്ട്.
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനങ്ങള്‍ എത്തിക്കാന്‍ സഹായവുമായി ഓണ്‍ലൈന്‍ വ്യാപാര കമ്പനിയായ ആമസോണും രംഗത്തുണ്ട്. പ്രവാസികള്ക്കുള്പ്പെടെയുള്ളവര്ക്ക് ഈ സംവിധാനം ഉപയോഗിച്ച് സഹായമെത്തിക്കാനാകും.
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആമസോണ്‍ വഴിയും അവശ്യവസ്തുക്കള്‍ അയക്കാം; നിങ്ങള്‍ ചെയ്യേണ്ടത്…
1. ആമസോണ്‍ ആപ്പ് തുറന്നാല്‍ kerala nees help എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
2. ഇപ്പോള്‍ തുറന്ന് വിന്‍ഡോയില്‍ മൂന്ന് എന്‍ജിഒകളുടെ പേര് കാണാം. ഇതില്‍ ഏത് എന്‍ജിഒ വഴി സാധനങ്ങള്‍ എത്തിക്കാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് അതില്‍ ക്ലിക്ക് ചെയ്യുക.
3. ക്യാമ്പുകളിലേക്ക് ആവശ്യമുള്ള സാധനങ്ങളുടെ പട്ടിക ഇവിടെ കാണാം.
4. നിങ്ങള്‍ നല്കാന് ആഗ്രഹിക്കുന്ന വസ്തുക്കള്‍ കാര്‍ട്ടിലേക്ക് ആഡ് ചെയ്യുക.
5. തുടര്‍ന്ന് പണം അടച്ചാല്‍ നിങ്ങള്‍ വാങ്ങിയ സാധനങ്ങള്‍ തിരഞ്ഞെടുത്ത എന്‍ജിഒയുടെ വിലാസത്തില്‍ എത്തിക്കും.