തൊടുപുഴ: മുല്ലപ്പെരിയാർ മേൽനോട്ടസമിതിയുടെ പ്രവർത്തനം തൃപ്തികരമല്ലെന്ന് പി ജെ ജോസഫ്. അവർ പ്രവർത്തിക്കുന്നുണ്ടോ എന്ന് സർക്കാർ ഉറപ്പാക്കണം. ഡാം സുരക്ഷിതമാണെന്ന് മുഖ്യമന്ത്രിയോ ജലസേചനമന്ത്രിയോ ആര് പറഞ്ഞാലും അത് തെറ്റാണ്.
ഡാം അപകടഭീഷണിയിലാണ്. പുതിയ ഡാം അല്ലാതെ ജനങ്ങളുടെ സുരക്ഷക്ക് മറ്റു മാർഗങ്ങൾ ഇല്ലെന്നും പി ജെ ജോസഫ് പറഞ്ഞു.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ഇൻഫ്ലോ കുറയുന്നില്ലെന്നും കൂടുതൽ വെള്ളം തമിഴ്നാട് കൊണ്ടു പോകണമെന്നും മന്ത്രി റോഷി അഗസ്റ്റിൻ നേരത്തെ പറഞ്ഞിരുന്നു.