മഴക്കെടുതി രൂക്ഷമായി ബാധിച്ച സ്ഥലങ്ങളില്‍ പരസ്പരം ബന്ധപ്പെടാന്‍ നിലവില്‍ മൊബൈല്‍ ഫോണ്‍ മാത്രമാണ് ആശ്രയം. എന്നാല്‍ പല സ്ഥലങ്ങളും വൈദ്യുതിബന്ധം നിലച്ചിരിക്കുകയാണ്. അടിയന്തരഘട്ടത്തില്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം
1. നിങ്ങളുടെ കൈവശമുള്ള USB കേബിളിന്റെ, ചാര്ജറില് കുത്തുന്ന പിന്നിനു മുന്‍പുള്ള ഭാഗത്തെ ആവരണം മൂര്‍ച്ചയുള്ള കത്തി, ബ്ലേഡ്, കത്രിക തുടങ്ങിയവ ഉപയോഗിച്ച് കീറുക. ഇവ ലഭ്യമല്ലെങ്കില്‍ പല്ലുകൊണ്ട് കടിച്ചും കീറാം.
2. അതിനുള്ളില്‍ നാല് ചെറിയ വയറുകള്‍ ഉണ്ടാകും.
3. അതില്‍ ചുവപ്പും കറുപ്പും വയറുകളുടെ അഗ്രഭാഗത്തെ പ്ലാസ്റ്റിക് ആവരണം കളയുക.
4. ടിവി റിമോട്ടിലെ രണ്ടു ബാറ്ററിയും വാള്‍ക്ലോക്കിലെ ഒരു ബാറ്ററിയും എടുക്കുക.
5. ഒരു ബാറ്ററിയുടെ മുകള്ഭാഗം അടുത്ത ബാറ്ററിയുടെ ചുവട്ടില്‍ തൊട്ടിരിക്കുന്ന വിധത്തില്‍ മൂന്നു ബാറ്ററിയും ഒന്നിനു പുറകെ ഒന്ന് എന്ന മട്ടില്‍ ഒരു പേപ്പറില്‍ ചുരുട്ടി എടുക്കുക. ഇപ്പോള്‍ അതൊരു വടിപോലെ ഉണ്ടാകും.
6. കടലാസുകുഴലിന്റെ ഒരുഭാഗത്ത്, ബാറ്ററിയുടെ മുകള്ഭാഗം വരുന്നിടത്ത് കേബിളിലെ ചുവന്ന വയറിന്റെ ഇന്സുലേഷന് നീക്കം ചെയ്ത അഗ്രം ചേര്‍ത്തുവയ്ക്കുക. കുഴലിന്റെ മറുഭാഗത്ത്, അതായത് താഴെയുള്ള ബാറ്ററിയുടെ ചുവടുഭാഗം വരുന്നിടത്ത് കറുത്ത വയറിന്റെ ഇന്സുലേഷന് നീക്കം ചെയ്ത അഗ്രം ചേര്‍ത്തുവയ്ക്കുക. കേബിള്‍ ഫോണില്‍ കണക്ട് ചെയ്യുക.
7. ഇപ്പോള്‍ ഫോണ്‍ ചാര്‍ജ് ആയിത്തുടങ്ങുന്നതു കാണാം.
8. ഈ നിലയില്‍ ഒരു പത്തു മിനിറ്റ് വച്ചാല്‍ ഫോണ്‍ 20 ശതമാനത്തോളം ചാര്‍ജ് ആകും.
9. നാലു ദിവസം വരെ ഇങ്ങനെ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാം