സംസ്ഥാനം കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കത്തില്‍ ദുരന്തബാധിതരായവര്‍ക്ക് എയര്‍ടെല്‍ സൗജന്യ കോളും, ഡേറ്റയും നല്കുന്നു, 17, 8,19 തീയതികളില്‍ ലോക്കല്‍/എസ്ടിഡി എയര്‍ടെല്‍ ടു എയര്‍ടെല്‍ സൗജന്യ കോള്‍സൗജന്യ കോളുകളും നല്‍കും എയര്‍ടെല്‍ പ്രീപെയ്ഡ്മൊബൈല് ഉപഭോക്താക്കള്‍ക്ക് 30 രൂപയുടെ ഓട്ടോമാറ്റിക് അപ്രൂവല്‍ എല്ലാവര്ക്കും ഇതിനകം സൗജന്യമായി നല്‍കിയിട്ടുണ്ട്. ഇത് കൂടാതെ, 1 ജിബി ഡാറ്റ 7 ദിവസം സൗജന്യമായും നല്‍കും.
പോസ്റ്റ് പേഡ് ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക് ബില്‍ അടക്കുന്നതിനുള്ള തീയതി നീട്ടി. കൂടാതെ എയര്‍ടെല്ലിന്റെ സാറ്റ് ലെറ്റ് കണക്ടിവിക്റ്റി സംസ്ഥാനത്തെ അഞ്ച് പ്രധാന ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. അത് വഴി സൗജന്യ കോളും. നെറ്റും ഉപയോഗിക്കാന്‍ ദുരിതബാധിതര്‍ക്ക് കഴിയും. ഇത് കൂടാതെ കേരളത്തിലുടനീളമുള്ള 28 ഓളം എയര്‍ടെല്ലിന്റെ സ്റ്റോറുകള്‍ വഴി മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനും സൗജന്യമായി ഫോണ്‍ ചെയ്യാനുമുള്ള സൗകര്യങ്ങളും ചെയ്തിട്ടുണ്ട്.