ചെന്നൈ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടന് വിജയ് 15 കോടി നല്‍കിയെന്ന വാര്‍ത്ത വ്യാജം. അമേരിക്കയില്‍ ഷൂട്ടിങ് തിരക്കിലുള്ള താരം കേരളത്തിലെ കാലവര്‍ഷക്കെടുതി നേരിടാന്‍ 15 കോടി നല്‍കിയെന്നാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്ത. മനോരമ ന്യൂസിന്റെ ലോഗോയുള്പ്പെടെയാണ് വ്യാജവാര്‍ത്ത പ്രചരിക്കുന്നത്.
ഒന്നിച്ച് ഒറ്റക്കെട്ടായി ദുരന്തത്തെ നേരിടാമെന്ന ആഹ്വാനങ്ങള്‍ക്കിടെയാണ് ഇത്തരം വ്യാജവാര്‍ത്തകളും പ്രചരിക്കുന്നത്. പ്രമുഖരുള്‍പ്പെടെ നിരവധി പേരാണ് ഇതിനകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയത്.
തമിഴ്നാട്, കര്‍ണ്ണാടക സര്‍ക്കാരുകളും ചലച്ചിത്ര രംഗത്തെ പ്രമുഖരുമടക്കം സഹായം നീട്ടിയവരുടെ നിര നീളുകയാണ്. തമിഴകത്തുനിന്ന് കമല്ഹാസന്, അല്ലു അര്ജുന്, സൂര്യ, കാര്‍ത്തി എന്നിവരും സംഭാവന നല്കി.