തൃശ്ശൂര്‍: കേരളം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോള്‍ ഉള്ളവനും ഇല്ലാത്തവനും സഹായഹസ്തം നീട്ടി നല്‍കുകയാണ്. ജാതിയോ മതമോ രാഷ്ട്രീയമോ ഭാഷയോ നോക്കാതെ സഹായപ്രവാഹം പുരോഗമിക്കുമ്പോഴാണ് ഒരു വിദ്യാര്‍ത്ഥി തന്റെ കൈയിലെ ആകെയുണ്ടായിരുന്ന 490 രൂപയും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരിക്കുകയാണ്.
പ്രളയബാധിത പ്രദേശത്ത് കമ്പിളിപ്പുതപ്പുകളുടെ വില്‍പ്പനയ്ക്ക് എത്തിയ മധ്യപ്രദേശുകാരന് വിഷ്ണുവിന്റെ ആത്മാര്ത്ഥയറിഞ്ഞപ്പോഴാണ് ബായ് ഇന്ദിരാ കൃഷ്ണന് എന്ന സാധാരണ വിദ്യാര്‍ഥി തന്റെ അക്കൗണ്ടില്‍ ആകെ ബാക്കിയുണ്ടായിരുന്ന തുക സഹായഹസ്തമായി നല്‍കിയത്. വില്‍പ്പനയ്ക്ക് കൊണ്ട് വന്ന കമ്പിളിപ്പുതപ്പുകള്‍ ദുരിതബാധിതര്‍ക്ക് നല്കാന് വിഷ്ണു കാണിച്ച മനസിന്റെ നന്മ ഇന്ന് കേരളത്തിനാകെ പ്രചോദനമായിരിക്കുകയാണ്.
ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയില്‍ പോണ്ടിച്ചേരിയില്‍ പഠിക്കുന്ന ഈ മലയാളി വിദ്യാര്‍ത്ഥി ഓണത്തിന് നാട്ടിലേക്ക് വരാന്‍ കരുതി വച്ച 490 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്കി. അക്കൗണ്ടില്‍ ആകെ അവശേഷിച്ച തുകയാണ് ഈ വിദ്യാര്‍ത്ഥി നല്‍കിയത്. അതിന് പ്രചോദനമായത് വിഷ്ണു നല്കിയ ആ കമ്പിളിപ്പുതപ്പുകളായിരുന്നു. അക്കൗണ്ടില്‍ ആകെ അവശേഷിച്ച തുകയാണ് ഈ വിദ്യാര്‍ഥി നല്‍കിയത്.