കൊച്ചി: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, പാലക്കാട് ഒഴികെയുള്ള 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
കാസർഗോഡ് , കണ്ണൂർ,വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ,എറണാകുളം, ഇടുക്കി,കോട്ടയം ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പ് നൽകി. ചൊവ്വാഴച ഏഴ് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.
വടക്കൻ കേരളത്തിൽ മഴ കനത്തേക്കും. ശക്തമായ കാറ്റിനും ഇടിയോട് കൂടിയ മഴയ്ക്കുമാണ് സാധ്യത. കേരള തീരത്ത് മണിക്കൂറിൽ പരമാവധി 60 കിമി വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് വിലക്കുണ്ട്.