കോട്ടയം: വീട്ടില്‍ കളിക്കുന്നതിനിടെ ഫ്രിഡ്ജില്‍ നിന്നും ഷോക്കേറ്റു ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം. കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ വെമ്പള്ളിയിലാണ് ദാരുണമായ സംഭവം. വെമ്പള്ളിയില്‍ സലില്‍- ശ്രുതി ദമ്പതികളുടെ മകള്‍ റൂത്ത് മറിയം ആണ് മരിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വെമ്പള്ളിയിലെ അമ്മ വീട്ടിലായിരുന്നു കുട്ടി. ഇവിടെ അയല്പക്കത്തെ കുട്ടികളുമായി ഒളിച്ച് കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഫ്രിഡ്ജില്‍ നിന്നും ഷോക്കേറ്റ് കുട്ടി തെറിച്ച് വീണു.
അപകടം സംഭവിക്കുന്ന സമയത്ത് കുട്ടിയുടെ അടുത്ത് ആരുമുണ്ടായിരുന്നില്ല. ഷോക്കേറ്റ് വീണ കുട്ടിയെ പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവം കേട്ട നടുക്കത്തിലാണ് നാട്.