തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 വാക്സിൻ വിതരണം വേഗത്തിലാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സെപ്റ്റംബർ പത്തിനകം 18 വയസിന് മുകളിലുള്ള എല്ലാവർക്കും ഒന്നാം ഡോസ് വാക്സിൻ ഉറപ്പാക്കാനാണ് സർക്കാറിന്റെ ശ്രമം. ഇതിനായി കേന്ദ്രത്തോട് കൂടുതൽ വാക്സിൻ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കേരളം ആവശ്യപ്പെട്ടിരിക്കുന്നത് ഒരു കോടി പതിനൊന്ന് ലക്ഷം ഡോസ് വാക്സിനാണ്. ഇത് നൽകാമെന്ന് കേന്ദ്രം പറഞ്ഞിട്ടുണ്ട്. സെപ്റ്റംബർ 30നകം വാക്സിൻ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്സിൻ ലഭിക്കുന്നതോടെ വിതരണം വേഗത്തിലാക്കുമെന്നും മന്ത്രി അറിയിച്ചു.
കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്വയം ജാഗ്രത വേണം. കുഞ്ഞുങ്ങളുടേയും മുതിർന്നവരുടേയും കാര്യത്തിൽ പ്രത്യേക കരുതൽ വേണം മന്ത്രി ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.