തിരുവനന്തപുരം: സംസ്ഥാനത്ത് മഴയിലും വെള്ളപ്പൊക്കത്തിലും തകര്‍ന്നത് പതിനായിരം കിലോമീറ്റര്‍ റോഡ്. സംസ്ഥാനത്തുള്ള റോഡിന്റെ 25 ശതമാനത്തോളം തകര്‍ന്നുവെന്നും അയ്യായിരം കോടിയുടെ നഷ്ടമുണ്ടായെന്നും മന്ത്രി ജി സുധാകരന് പറഞ്ഞു.
സാമ്പത്തിക നഷ്ടം കാര്യമാക്കുന്നില്ലെന്നും റോഡുകള്‍ എത്രയും വേഗം പുനര്നിര്മിമക്കാന് അടിയന്തര നിര്‍ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു. 1000 കോടി മന്ത്രിസഭ അടിയന്തര സഹായമായി അനുവദിച്ചു. റോഡ് പണി പുരോഗമിക്കുന്നതനുസരിച്ച് ബില്‍ മാറി നല്‍കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ദേശീയപാത അറ്റകുറ്റപ്പണിയില്‍ കേന്ദ്രം കേരളത്തെ അവഗണിക്കുകയാണെന്ന് മന്ത്രി ആരോപിച്ചു. 3000 കോടിയാണ് കേന്ദ്രം നല്‍കാനുള്ളത്. എന്നാല്‍ പണം നല്‍കാത്തതു കൊണ്ട് പണി നിര്‍ത്തിവയ്ക്കില്ലെന്നും സംസ്ഥാനത്തിന്റെ പണം ഉപയോഗിച്ച് ദേശീയപാതയിലെ അറ്റകുറ്റപണി നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അഴിമതിക്ക് കാരണം കാലഹരണപ്പെട്ട ചട്ടങ്ങളാണെന്നും, സെക്രട്ടേറിയറ്റിലെ ഈ ചട്ടങ്ങള്‍ പരിഷ്കരിക്കാതെ അഴിമതി മാറില്ലെന്നും ചട്ടങ്ങളിലെ പോരായ്മ മുതലെടുത്താണ് ചില ഉദ്യോഗസ്ഥര്‍ അഴിമതി നടത്തുന്നതെന്നും മന്ത്രി പറയുന്നു. ഉദ്യോഗസ്ഥരില്‍ നല്ലവര്‍ ധാരാളമുണ്ട്. എന്നാല്‍ ഒരു വിഭാഗം അഴിമതിക്കാരാണ്. പൊതുമരാമത്ത് വകുപ്പിലെ അഴിമതി കുറയ്ക്കാന്‍ കഴിഞ്ഞുവെന്നും എന്നാല്‍ അഴിമതിക്കാര്‍ ഇനിയുമുണ്ടെന്നും മന്ത്രി പറഞ്ഞു.