കൊല്ലം: 13വയസുള്ള മകനെ ക്രൂരമായി മർദ്ദിച്ച പിതാവ് അറസ്റ്റൽ. കടയ്ക്കൽ കുമ്മിൾ ഊന്നുകൽ കാഞ്ഞിരത്തുമ്മൂടു വീട്ടിൽ നാസറുദീനാണ് പിടിയിലായത്. കുട്ടിയെ ഇയാൾ ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തു. മർദ്ദനം അതിരുവിട്ടപ്പോൾ കുട്ടിയുടെ മാതാവ് ഹയറുന്നിസ്സ കടക്കൽ സി ഐയെ വിളിച്ച് പരാതി പറഞ്ഞതോടെയാണ് നാസറുദീനെ അറസ്റ്റ് ചെയ്തത്.
ഇന്നലെ ഉച്ചയോടെ കുട്ടിയുടെ മാതാവിന്റെ ആദ്യ വിവാഹത്തിലുള്ള മകനെ കുട്ടി കാണാൻ പോയി എന്ന കാരണത്തലാണ് കുട്ടിയെ പിതാവ് ക്രൂരമായി മർദ്ദിക്കുകയും നാഭിക്ക് ചവിട്ടുകയും ചെയ്തത്. കുട്ടിയുടെ മൊഴി രേഖപെടുത്തി കേസെടുത്ത പൊലീസ് കുട്ടിക്കു കടക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകി. പിതാവ് നാസറുദീനെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കുകയായിരുന്നു