കൊച്ചി: കേരളത്തിലെ കൊവിഡ്19 പ്രതിരോധ പ്രവർത്തനങ്ങളെ വിമർശിക്കാനില്ലെന്ന് എംപി സുരേഷ് ഗോപി . രാഷ്ടീയം പറയേണ്ട വിഷയമല്ല കൊവിഡ് പ്രതിരോധമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് 19 വിഷയത്തിൽ രാഷ്ടീയം പറയാൻ കേന്ദ്ര സർക്കാരിനും താത്പര്യമില്ല. ഉദ്യോഗസ്ഥവൃന്ദം രാഷ്ട്രീയം കലർത്താൻ ശ്രമിക്കുമ്പോഴാണ് പ്രതിരോധ പ്രവർത്തനങ്ങളിൽ പാളിച്ച ഉണ്ടാകുന്നത്. പിണറായി വിജയൻ സർക്കാരിന് കൊവിഡിനെ നിയന്ത്രിക്കാൻ കഴിയട്ടെയെന്നും സുരേഷ് ഗോപി എംപി പറഞ്ഞു.