ആലപ്പുഴ: ആലപ്പുഴ കണിച്ചുകുളങ്ങരയിൽ ടെമ്പോ ട്രാവലർ വാൻ കത്തി ഡ്രൈവർ മരിച്ചു. അരൂർ ചന്തിരൂർ സ്വദേശി രാജീവൻ (45) ആണ് മരിച്ചത്. പുലർച്ചെ അഞ്ചരയോടെയാണ് സംഭവം.
ടെമ്പോ ട്രാവലർ വാൻ ചന്തിരൂർ സ്വദേശി അജയന്റെ ഉടമസ്ഥതയിലുള്ളതാണ് . പീലിങ് ഷെഡ്ഡിലേക്ക് തൊഴിലാളികളെ കൊണ്ടുപോകുന്ന വാഹനമാണ് കത്തിയത്. സാമ്പത്തിക ബാധ്യതയെ തുടർന്നുള്ള ആത്മഹത്യയെന്ന് സംശയിക്കുന്നതായി പൊലീസിന് അറിയിച്ചു.