തിരുവനന്തപുരം: സംസ്ഥാനത്ത് ഊർജ്ജിത വാക്സിനേഷന്റെ ഭാഗമായി മൂന്നുദിവസത്തെ പ്രത്യേക വാക്സിനേഷന് ഇന്ന് ആരംഭിക്കും.16 വരെയാണ് മൂന്നു ദിവസത്തെ പ്രത്യേക വാക്സിനേഷൻ ഡ്രൈവ്. നാളെയോടെ സംസ്ഥാനത്തെ 60 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ആദ്യഡോസ് വാക്സിനെത്തിക്കാനാണ് സർക്കാർ തീരുമാനം.
തിരുവനന്തപുരം ജില്ലയിൽ ഇനി 60 വയസ്സിന് മുകളിൽ ഉള്ളവരിൽ ആദ്യഡോസ് കിട്ടാത്തവർ 2000 ൽ താഴെയാണെന്നാണ് പുറത്ത് വരുന്നറിപ്പോർട്ട്. ഗ്രാമീണ മേഖലകളിലും പിന്നോക്ക ജില്ലകളിലും എല്ലാവരെയും വാക്സിനേഷനെത്തിക്കാൻ താഴേത്തട്ടിൽ കർശന നിർദേശമുണ്ട്.
പ്രത്യേക യജ്ഞത്തിന്റെ ഭാഗമായി കണ്ടെയിന്മെന്റ് സോണുകളിൽ മുഴുവൻ പരിശോധന നടത്തി രോഗമില്ലാത്തവർക്കെല്ലാം വാക്സിൻ നൽകുകയാണ്. ആഗസ്ത് 31 നകം വിദ്യാർത്ഥികളടക്കമുള്ളവരിൽ സമ്പൂർണ്ണ ആദ്യ ഡോസ് വാക്സിനേഷനെന്നതാണ് സർക്കാരിന്റെ ദൗത്യം. സംസ്ഥാനത്ത് പുതുതായി നാല് ലക്ഷത്തിലധികം ഡോസ് വാക്സിൻ എത്തിയിട്ടുണ്ട്.